കാട്ട്പന്നിക്ക് പിന്നാലെ കാട്ടുപോത്തും

നൂറനാട്ട് കാട്ട്പന്നിക്ക് പിന്നാലെ കാട്ടുപോത്തും
…ഇന്ന് ( ഫെബ്രുവരി 24 ) വെളുപ്പിന് 3.50 ന് പറയംകുളത്തിന് കിഴക്ക് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൻ്റെ മതിൽ അവസാനിക്കുന്നയിടത്ത് KP റോഡരികിൽ കാട്ട്പോത്തിനെ കണ്ടു…പലരും കണ്ടു എന്ന് പറഞ്ഞു റിപ്പോർട്ട് ചെയ്തു.ഡേലൈറ്റ് ഷാജിയും കൂടി ചെട്ടികുളങ്ങര അമ്പലത്തിലേക്ക് പോകുമ്പോൾ ആണ് കണ്ടത്.

ടെലിഫോൺ എക്സ്ചേഞ്ചിന് കുറച്ച് കിഴക്ക് വശത്ത് മതിൽ ഇല്ലാത്തിടത്ത് കൂടി വടക്ക് വശത്തുള്ള പറമ്പിലേക്ക് ഇറങ്ങി പോയി… കുറേ തെരുവ് നായ്ക്കൾ അതിന്റെ പിറകേയുണ്ട്… കാട്ട്പോത്ത് അൽപ്പം പരിഭ്രാന്തിയിൽ ആണ്… ആളുകൾ ജാഗ്രത പാലിക്കുന്നത് നല്ലതാണ്…ചിത്രം. അനീഷ് ചുനക്കര.
