February 21, 2026

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

  • February 21, 2026
  • 0 min read

വേളി കടൽ തീരത്ത് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിവേളി കടൽത്തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.*അൻപതു വയസ്സിന് മുകളിൽ പ്രായംതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് ശനിയാഴ്‌ച രാവിലെ കരയ്ക്കടിഞ്ഞത്. മൃതദേഹത്തിൻ്റെ കൈകൾ മുണ്ട് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്.മൂക്കിൽനിന്ന് രക്തംവന്ന് കട്ടപിടിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്നും സംശയമുണ്ട്.രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലെ മിസിങ് കേസുകളും പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *