April 1, 2026

ഐടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

  • February 20, 2026
  • 0 min read

ഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് ഐടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.വ്യാജവാര്‍ത്തകള്‍ തടയുന്നതിനെന്ന പേരിലാണ് പുതിയഭേദഗതി. പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം.പുതിയ നിയമപ്രകാരം, രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരോ കോടതികളോ നിര്‍ദേശിച്ചാല്‍ 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണം. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ചിത്രങ്ങളോ ലൈംഗികാതിക്രമം ദൃശ്യമാക്കുന്ന ഉള്ളടക്കങ്ങളോ ആണെങ്കില്‍ പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യേണ്ടത് നിര്‍ബന്ധമാണ്കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ‘ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ്’ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *