പൂർവ വിദ്യാർത്ഥി സംഗമം നടന്നു.

കണ്ണൻ പന്താവൂർ
9846452183
പൂർവ വിദ്യാർത്ഥി സംഗമം നടന്നു.
എടപ്പാൾ (മലപ്പുറം).1971-72 അദ്ധ്യയനവർഷത്തിൽ എടപ്പാൾ ഹൈസ്കൂളിൽ ,പഠിച്ചിരുന്ന എസ്.എസ്.എൽ.സി. ബാച്ചിന്റെ നാലാമത്തെ കുടുംബ സംഗമം കഴിഞ്ഞ ദിവസം എടപ്പാളിൽ നടന്നു.കുടുംബ സംഗമത്തിന് വി.വി.കുഞ്ഞിമോയ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് സെക്രട്ടറി ടി.രമണിസ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രൂപ്പിന്റെ ട്രഷറർ സുരേന്ദ്രനാഥ കണക്കുകൾ അവതരിപ്പിച്ചു. ഗ്രൂപ്പിന്റെ രക്ഷാധികാരി മുഹമ്മദുണ്ണി എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ, ശ്രീനിവാസൻ, ഉണ്ണിമോഹൻ, സുമിത്ര, സരള എന്നീവർ ആശംസകൾ അർപ്പിച്ചു. കെ.എം.പരമേശ്വരൻ നന്ദിയും രേഖപ്പെടുത്തി. പാട്ട് പാടിയും സൗഹൃദം പുതുക്കിയും പഴയ സഹപാഠികൾ വീണ്ടും ഇനി കണ്ടുമുട്ടാം എന്നും പറഞ്ഞാണ് പിരിഞ്ഞ് പോയത്
