April 1, 2026

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

  • April 1, 2026
  • 0 min read
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

യുവ നടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് കോടതിയുടെ ഉത്തരവിനെ തുടർന്ന് 14 ദിവസത്തേക്ക്റി മാൻഡിലായി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയിട്ടുണ്ട്.നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ ആളുകളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.അതിജീവിതയ്ക്ക് നിയമപരമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *