ആലപ്പുഴ മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറിനുള്ളിൽ കത്രിക കണ്ടെത്തി
ആലപ്പുഴ മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറിനുള്ളിൽ കത്രിക കണ്ടെത്തി പുന്നപ്ര സ്വദേശിനി ഉഷ ജോസെഫിന്റെ വയറ്റിലാണ് കത്രിക മറന്നുവച്ചത് എക്സ്റേ എടുത്തപ്പോഴാണ് ഇത് കണ്ടെത്തിയത്പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷ ജോസഫ്(59) ആണ് അഞ്ചുവർഷമായി വേദന അനുഭവിക്കുന്നത്.ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനോ കഴിഞ്ഞില്ല.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു.




