റെയിൽവേ സ്റ്റേഷനിൽ RPF-ൻ്റെ വമ്പൻ കഞ്ചാവ് വേട്ട
കൊല്ലം റെയിൽവേ സ്റ്റേഷനിൽ RPF-ൻ്റെ വമ്പൻ കഞ്ചാവ് വേട്ട. 2 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
REPORT- *അനീഷ് ചുനക്കര *

കൊല്ലം റെയിൽവേ സ്റ്റേഷൻ വഴി കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽക്കണ്ട 2 യുവാക്കളെ ചോദ്യം ചെയ്ത് അവരുടെ ബാഗ് പരിശോധിച്ചപ്പോൾ എകദേശം 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതിനായി ഉപയോഗിക്കുന്ന ഷീറ്റുകൾക്കിടയിൽ മറഞ്ഞ് നിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 28 വയസ്സുള്ള മാമൻ മണ്ടൽ, 24 വയസ്സുള്ള മാസിദുൾ ഇസ്ലാം എന്നീ ബംഗാൾ സ്വദേശികൾ RPF ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്. RPF ക്രൈം ഇന്റെലിജൻസ്, RPF കൊല്ലം, ഗവ: റെയിൽവേ പോലീസ് കൊല്ലം, CPDS തിരുവനന്തപുരം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഓറീസ്സയിലെ ഭുവനേശ്വരിൽ നിന്നും വാങ്ങിയ കഞ്ചാവ് 2 ബാഗുകളിലാക്കി കൊല്ലത്ത് എത്തിയ പ്രതികൾ ബാഗുകൾ വാങ്ങാൻ വരുന്ന ആളിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സമയത്താണ് പിടിയിലായത്.. പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് ചെറുപൊതികളാക്കി കൊല്ലത്തും പരിസര പ്രദേശത്തുമുള്ള അതിഥി തൊഴിലാളികൾക്ക് മറിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന അമിത ലാഭത്തിനായിരിക്കും ഇത് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. മാമൻ മണ്ടൽ ഇതിനു മുൻപും കഞ്ചാവ് കടത്തിയ തിന് മൂവാറ്റുപുഴയിൽ പിടിയിലാവുകയും ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.ഇവരുമായി ബന്ധമുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നതായി പോലിസ് പറഞ്ഞു. സമാന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ, ആലുവ,, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് എകദേശം 80 കിലോ കഞ്ചാവ് RPF പിടികൂടിയിരുന്നു. RPF തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രി.മുഹമ്മദ് ഹനീഫയുടെ നിർദ്ദേശത്താൽ RPF കൊല്ലം ഇൻസ്പെക്ടർ അനീഷ്.T. A , ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ A.J ,കൊല്ലം GRP SH0 ശ്യാമകുമാരി എന്നിവരുടെ പ്രത്യേക മേൽനോട്ടത്തിൽ RPF ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവ്യർ, S.V.ജോസ്, ബിന്ദു, ജ്യോതിന്ദ്രൻ, ബിജു എബ്രഹാം, സജീവ് ,അഖിൽ ഡാൻസാഫ് അംഗങ്ങളായ സുനിൽ, കൃഷ്ണലാൽ, എന്നിവടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ വർഷം മാത്രം 570 കിലോ കഞ്ചാവും 45 പ്രതികളേയും RPF ക്രൈം ഇൻ്റെലിജൻസ് പിടികൂടിയിട്ടുണ്ട്.. പൊതുവിപണിയിൽ ലഹരിയുടെ ഉപയോഗം ഇപ്പോഴും ശക്തമാണ് എന്നതിൻ്റെ തെളിവാണ് ഇന്ന് നടന്ന കഞ്ചാവ് വേട്ട എന്നും,കൂടാതെ ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക പരിശോധനകൾ ശക്തമായി തുടരുമെന്നും ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ A.J അറിയിച്ചു.പ്രതികളെ വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിൽ ഹാജരാക്കും.



