മലയാളി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ, ഭാര്യ ഗുരുതരാവസ്ഥയിൽ

അയർലൻഡിൽ എത്തിയത് ഒരു മാസം മുമ്പ്, മലയാളി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ, ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ…
ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപ് അയർലൻഡിലെ ഡബ്ലിനിൽ ഡിപെൻഡൻഡ് വീസയിൽ എത്തിയ സാൻജോ സുനിലിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് 31 വയസ്സായിരുന്നു പ്രായം. ജീവനൊടുക്കിയത് ആകാം എന്നാ പ്രാഥമിക നിഗമനം. ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിൽ ഭാര്യക്കൊപ്പം താമസിച്ചു വരികയായിരുന്നു. നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്‌മ ഫിലിപ്പ് ആണ് ഭാര്യ..കഴിഞ്ഞ വർഷമായിരുന്നു വിവാഹം. നേരത്തെ ഇസ്രയേലിൽ ജോലിചെയ്തിരുന്ന സാൻജോ അവിടെ നിന്നാണ് അയർലൻഡിൽ എത്തിയത്. ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ ലിഷ്‌മ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന..ക്രിക്കറ്റിലും, പ്രാദേശിക മലയാളി സമൂഹത്തിലുമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ സജീവമായിരുന്ന സാൻജോയുടെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിലാണ് സഹപ്രവർത്തകരും പ്രാദേശിക മലയാളി സമൂഹവും. തുടർ നടപടി ക്രമങ്ങൾക്ക് ശേഷം സംസ്‌കാരം പിന്നീട് നടക്കും. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലേ അംഗങ്ങളാണ് ഇരുവരും…



