April 1, 2026

മാല പൊട്ടിച്ചു കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞു

  • February 18, 2026
  • 0 min read

തിരക്കേറിയ തിരൂർ ബസ് സ്റ്റാൻഡിൽ പകൽസമയത്ത് കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞു. ഇന്നലെയായിരുന്നു സംഭവം. ഹിജാബ് ധരിച്ച മധ്യവയസ്കരായ രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈരങ്കോട് വേലയ്ക്ക് പോകുന്നതിനായി അമ്മയും കുഞ്ഞും ബസ്സിൽ കയറുന്നതിനിടെയാണ് മോഷണം നടന്നത്. അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ അടുത്തെത്തിയ സ്ത്രീകൾ, ബോധപൂർവ്വം തിരക്കുണ്ടാക്കുകയും ആ തക്കത്തിന് മാല കവരുകയുമായിരുന്നു. മാല പൊട്ടിച്ച ഉടൻ തന്നെ ഇവർ ബസ് സ്റ്റാൻഡിൽ നിന്നും സ്ഥലം വിടുന്നത് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *