വണ്ടൂർ സ്റ്റേഷനിൽ അതിക്രമം കാട്ടിയ യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരെ ഫോണിലൂടെ അസഭ്യം പറയുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ പുലർച്ചെ സ്റ്റേഷനിലെത്തിയ ഇയാൾ പോലീസുകാർക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യവ്യവസ്ഥ ലംഘിച്ചതിനും പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.




