March 31, 2026

കളം നിറഞ്ഞ് കെസി വേണുഗോപാലും

  • February 18, 2026
  • 1 min read

കളം നിറഞ്ഞ് കെസി വേണുഗോപാലും; കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമായ കേരളത്തിൽ കെസിയാകുമോ മുഖ്യമന്ത്രി ? 

മുഖ്യമന്ത്രിയാകാന്‍ കെസി വേണുഗോപാലും രംഗത്തുണ്ടാകുമെന്നതാണ് ഇടത് മുന്നണിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.  മുഖ്യമന്ത്രി ആകാന്‍ ഇല്ലെന്ന് പറയുമ്പോഴും കഴിഞ്ഞ കുറച്ചു ദിവസത്തെ കെസി വേണുഗോപാലിന്റെ സമൂഹിക – സംഘടനാതലത്തിലെ ഇടപെടലുകള്‍ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെസി വേണുഗോപാലും ഉണ്ടാകും എന്നുതന്നെയാണ്.കേരളത്തില്‍ കെസി വേണുഗോപാല്‍ കൂടുതല്‍ സജീവമാകുന്ന ഇടപെടലുകളാണ് കഴിഞ്ഞ കുറച്ചുനാളത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസിലാകും. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ അവരുമായി നേരിട്ട് സംവദിച്ചും കൂടിക്കാഴ്ച നടത്തിയും കെസി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുന്നുണ്ട്. പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടി നിറവേറ്റുന്ന കെസി വേണുഗോപാല്‍ ആ നിലയ്ക്ക് ഇത്തരം കൂടിക്കാഴ്ചകളിലൂടെ ശ്രദ്ധയില്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള ഇടപെടലുകളും നടത്തുന്നു.സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനുമാണ് ഇത്തരമൊരു പരിപാടി കെസി വേണുഗോപാല്‍ എംപി ആസൂത്രണം ചെയ്തിരിക്കുന്നത്.  സംഘടനാതലത്തില്‍ ഏകോപനം കൊണ്ട് വരുന്നതിന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കെസി നടത്തിയ ഇടപെടലുകളിലൂടെ കഴിഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളില്‍ പങ്കെടുത്ത് സംഘടനാതലത്തില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *