ഇമ്രാൻ ഖാനു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനാവശ്യപ്പെട്ട് പതിനാല് മുൻ ക്യാപ്‌റ്റൻമാർ പാക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതി

ക്രിക്കറ്റ് ലോകത്തു നിന്ന് ഒരുമയുടെ സ്വരം
ജയിലിലുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനാവശ്യപ്പെട്ട് പതിനാല് മുൻ ക്യാപ്‌റ്റൻമാർ പാക്ക് പ്രധാനമന്ത്രിക്ക് കത്തെഴുതി. അനാരോഗ്യം മൂലം ഇമ്രാൻ്റെ ഒരു കണ്ണിന് 15% മാത്രമേ ഇപ്പോൾ കാഴ്ചയുള്ളൂ.കപിൽദേവ് , ഗാവസ്കർ ,ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, അലൻ ബോർഡർ, ക്ലൈവ് ലോയ്ഡ്, ജോൺ റൈറ്റ്, സ്റ്റീവ് വോ, ബലിന്ദാ ക്ലാർക്ക്, കിം ഹ്യൂസ്, മൈക്ക് അതേർട്ടൺ ,നാസർ ഹുസൈൻ, മൈക്ക് ബ്രയർലി, ഡേവിഡ് ഗവർ എന്നിവർ ആണ് കത്തയച്ചത്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാളും പാക്കിസ്ഥാൻ ഇന്നോളം കണ്ടതിൽ വെച്ചേറ്റവും നല്ല ക്യാപ്റ്റനുമായ ഇംറാനോട് ഇന്നും സൗഹൃദം പുലർത്തുന്നവരാണിവർ…നൻമ നിറയട്ടെ…



