March 31, 2026

19 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു !!!!!

  • February 17, 2026
  • 0 min read

പതിവുപോലെ രാവിലെ ​കോളേജിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു,

.കോയമ്പത്തൂർ: ഉപരിപഠനത്തിനായി കോയമ്പത്തൂരിലെത്തിയ കോട്ടയം സ്വദേശിനിയായ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മനഘ ജിമ്മി (19) ആണ് അന്തരിച്ചത്. കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയായ മനഘ, രാവിലെ കോളേജിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റാണ് പിതാവ് ജിമ്മി മാത്യു. മകളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും വലിയ ആഘാതമായി..കൊല്ലാട് സ്വദേശിനിയായ മനഘ, ജിമ്മി മാത്യുവിന്റെ മകളാണ്.ഇന്ന് കോട്ടയത്തെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. ​യൗവനത്തിന്റെ തുടക്കത്തിൽ തന്നെ ഒരു പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ട ജിമ്മി മാത്യുവിനും കുടുംബത്തിനും ഈ കഠിനമായ വേദനയെ അതിജീവിക്കാൻ ദൈവം കരുത്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *