March 31, 2026

പ്രിസം ടീമിനെ എൽ.ഡി.എഫിൻ്റെ സൈബർ പോരാളികളാക്കി മാറ്റുന്നു വെന്ന് ആക്ഷേപം.

  • February 16, 2026
  • 0 min read

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാരിനെതിരെ വരുന്ന വാർത്തകളെ നേരിടാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലെ കരാർ ജീവനക്കാരായ പ്രിസം വിങ്ങിനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം , സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾക്ക് എതിരെ ക്യാപ്സ്യൂളുകൾ ഇറക്കുന്നതാണ് പ്രിസം വിങ്ങിൻ്റെ ഇപ്പോഴത്തെ പ്രധാന പരിപാടി.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിൽ ഓരോ ജില്ലയിലും കരാറടി സ്ഥാനത്തിൽ ജോലിചെയ്യുന്ന പ്രിസം ടീം സ്വന്തം നിലക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ചു സർക്കാരിനെ പ്രതിരോധിക്കാനാണ് ഉന്നതർ നൽകിയിരിക്കുന്ന നിർദ്ദേശം.ഇങ്ങനെ സ്വന്തം നിലയിൽ അക്കൗണ്ട് തുടങ്ങി ക്യാപ്‌സ്യൂൾ പ്രചരിപ്പിക്കുന്നതിൽ കുറെപ്പേർ എതിർപ്പറിയിച്ചിരുന്നുവെങ്കിലും ഐ.പി.ആർ.ഡി. കാര്യമാക്കിയില്ല.എൽഡിഎഫിൻ്റെ സൈബർ സംഘങ്ങളായി പ്രിസത്തെ മാറ്റുന്നു എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം. സർക്കാർ ചെലവിൽ ഇങ്ങനെ പ്രചാരണം നടത്തുന്നത് ആദ്യവും അപൂർവവുമാണ്. ഫാക്ട് ചെക്ക്’ എന്ന പേരിലാണ് വ്യാജ ഐ.ഡി. തയ്യാറാക്കി പ്രചാരണം നടത്തുന്നത്.ഐ.പി.ആർ.ഡി.യുടെ ജില്ലാതല ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളി ലൂടെയൊന്നും

Leave a Reply

Your email address will not be published. Required fields are marked *