February 14, 2026

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര സന്നിധി മഹാശിവരാത്രിക്കുള്ള എല്ലാ മുൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ

  • February 14, 2026
  • 1 min read

Reporter:Anish chunakara

ആലപ്പുഴ /നൂറനാട്//ചാരുംമൂട്: ഓണാട്ടുകരയിലെ ഏറ്റവും വലിപ്പമേറിയ കെട്ടുത്സവങ്ങളെ അണിനിരക്കുന്ന നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര സന്നിധി മഹാശിവരാത്രിക്കുള്ള എല്ലാ മുൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. മലനാട് ടി. വി റിപ്പോർട്ടർമാരായ, അനീഷ്‌ ചുനക്കര, മധു മലനാട് എന്നിവരോട് പറഞ്ഞു.

ഉത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സർക്കാരിൻ്റെ വിവിധ ഏജൻസികൾക്കൊപ്പം ഭരണ സമിതിയും 16 കരകളിൽ നിന്നുമുള്ള കരകമ്മിറ്റി ഭാരവാഹികളും ക്ഷേത്ര വാളറ്റേഴ്സ് സംഘവും പ്രവർത്തിക്കും. ഉത്സവത്തിന് വാഹനങ്ങളിൽ എത്തുന്നവർക്ക് വാഹനം പാർക്കിംങ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.

മാവേലിക്കര-പന്തളം റോഡുമാർഗ്ഗം വരുന്ന വാഹനങ്ങൾ ഇടപ്പോൺ ജങ്ഷൻ വഴി വന്ന് കുഴമത്ത് ജങ്ഷൻ, മലമുകൾ, പടനിലം പള്ളി ഗ്രൗണ്ട്, ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ മിനി സ്റ്റേഡിയത്തിലും, ചുനക്കര ആഞ്ഞിലിമൂട് വഴി വരുന്ന വാഹനങ്ങൾ കൊക്കാട്ട് ക്ഷേത്ര ഗ്രൗണ്ട് പികെപി പോറ്റി വായനശാലക്ക് സമീപത്തെ ഗ്രൗണ്ട്, ശ്രീഗണം തടി മിൽറോഡു വശങ്ങളിലും പാർക്കിംങ് ചെയ്യാം.

പന്തളം കുടശ്ശനാട് വഴി വരുന്നവർ നൂറു കോടി ക്ഷേത്ര ഗ്രൗണ്ടിൽ വാഹനം നിർത്തിയിടണം,അടൂർ- കായംകുളം- കൊല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കെ പി റോഡിൽ പാറജങ്ഷൻ വഴി മുതുകാട്ടുകര ഭഗവതി ക്ഷേത്ര ഗ്രൗണ്ടിലും കിഴക്കുള്ള മൈതാനത്തും പാർക്കിങ് ചെയ്യണം. രാവിലെ 9 മുതൽ വൈദ്യുതി വിഛേദിക്കും.

ഓരോ ഏറികളിലേയും കെട്ടുത്സവങ്ങൾ കടന്നുപോകുന്നതിനനുസരിച്ച് അതാത് പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. 16 കരകളിൽ നിന്നും തിരിക്കുന്ന കെട്ടുത്സവ സംഘത്തിനൊപ്പം പോലീസ് സംഘവും നിരീക്ഷണ ക്യാമറ സംവിധാനങ്ങളും ഉണ്ടാകും. ക്രമസമാധനമുണ്ടാക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് നൂറനാട് സിഐ ശ്രീകുമാർ അറിയിച്ചു. ഇത്തരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്�

Leave a Reply

Your email address will not be published. Required fields are marked *