April 2, 2026

നൂറനാട് പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും

  • April 2, 2026
  • 1 min read

മാവേലിക്കര. നൂറനാട് പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. ഏപ്രിൽ പത്തിന് ആറാട്ട്. ഒന്നിന്രാവിലെ 11-ന് നൂറുംപാലും,ഉച്ചയ്ക്ക് 12-ന് കൊടിയേറ്റ് സദ്യ,രാത്രി 7.15-നും 7.50-നും മദ്ധ്യേ കൊടിയേറ്റ്. 8.30-ന് ഗാനമേള.എല്ലാ ദിവസവും രാവിലെ എട്ടിന് ശ്രീഭൂതബലി,നവകം, രാത്രി എട്ടിന് ശ്രീഭൂതബലി. രണ്ടിന് 8.30 മുതൽ ഗാനമേള. മൂന്നിന് വൈകീട്ട് 6.45 മുതൽ സോപാനസംഗീതം,8.30-ന് നൃത്ത അരങ്ങേറ്റം. നാലിന് രാത്രി എട്ടിന് ഭക്തി സംഗീതസദസ്സ്. അഞ്ചിന്

വൈകീട്ട് നാലു മുതൽ വാഹന ഘോഷയാത്ര,6.43- ന് സോപാനസംഗീതം,എട്ടിന് നൃത്തനാടകം.
ആറിന് 6.45-ന് സോപാനസംഗീതം, എട്ടിന് നാടകം. ഏഴിന് വൈകീട്ട് 6.45-ന് തിരുമുമ്പിൽ വേല,7.30-ന് ശ്രീഭൂതബലി എതിരേൽപ്പ്, സേവ,എട്ടിന് ഗാനമേള. എട്ടിന് രാവിലെ പത്തിന് ഉത്സവബലി ആരംഭം, ഒന്നിന് ഉത്സവബലി ദർശനം, വൈകീട്ട് അഞ്ചു മുതൽ കാഴ്ചശ്രീബലി, 6.45-ന് തിരുമുമ്പിൽ വേല,745-ന് ശ്രീഭൂതബലി എതിരേൽപ്പ്,സേവ, പത്തിന് കഥകളി. ഒൻപതിന് വൈകീട്ട് തിരുമുമ്പിൽ വേല,രാത്രി എട്ടിന് സേവ, 11-ന് കുത്തിയോട്ടപ്പാട്ടും ചുവടും,12.45-ന് പള്ളിവേട്ട. പത്തിന് രാവിലെ ഒൻപതിന് ഓട്ടൻതുള്ളൽ, 10.30-ന് ആനയൂട്ട്, ഗജ സംഗമം,3.30-ന് കെട്ടുകാഴ്ച,പഞ്ചാരിമേളം,5.30-ന് കെട്ടുകാഴ്ച സ്വീകരണം,9.35-നും 9.50നും മധ്യേ ആറാട്ട് എഴുന്നള്ളത്ത്, പത്തിന് നാദസ്വര കച്ചേരി, 11-ന് നാടകം, പുലർച്ചെ മൂന്നിന് ആറാട്ട് വരവ്, തിരുമുമ്പിൽ വേല, നാലിന് കൊടിയിറക്ക്*.

റിപ്പോർട്ട്‌ :അനീഷ്‌ ചുനക്കര.

Leave a Reply

Your email address will not be published. Required fields are marked *