മണലിയാർ കാവ് ഭാഗവതിക്ഷേത്രത്തിലെ പൂര മഹോത്സവം
റിപ്പോർട്ട് കണ്ണൻ പന്തവൂർ

എടപ്പാൾനടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവ് ഭാഗവതിക്ഷേത്രത്തിലെ പൂര മഹോത്സവം ആഘോഷിച്ചു. കാലത്ത് നടതുറക്കൽ, ഗണപതിഹോമം, പറവെപ്പ്, വൈകീട്ട് ഗജവീരൻമാരുടെ അകമ്പടിയോടെ പഞ്ചാരിമേള വും വിവിധ ആഘോഷകമ്മറ്റികളുടെ വരവുകൾ ദീപാരാധന, നാദസ്വരം, ഡബിൾ തായമ്പക, നാടൻ പാട്ട്, കളമെഴുത്ത് പാട്ട്, ആയിരം തിരി എന്നിവയോടു കൂടി താലം എഴുന്നള്ളിപ്പ്, മേളം, ഇടക്ക കൊട്ടി പ്രദക്ഷിണം, കളമെഴുത്ത് പാട്ട്, കൂറവലിക്കൽ, കൂട്ടവെടി.ഉത്സവ തലേ ദിവസങ്ങളിൽ ഗാനമേളയും നൃത്തനൃത്ത്യങ്ങളും നടന്നു.
