February 12, 2026

വാഹനാപകടത്തിൽ മരണപ്പെട്ടു

  • February 12, 2026
  • 0 min read

തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളോടൊപ്പം പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു…

കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വയലാ സ്വദേശി ജോസ്മിൻ ആണ് മരിച്ചത് 23 വയസ്സായിരുന്നു പ്രായം. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളോടൊപ്പം പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്..ജോസ്മിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജോസ്മിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ജോസ്മിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *