March 31, 2026

ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംസ്ഥാന ഡയറക്‌ടർക്ക് പരാതി

  • February 12, 2026
  • 1 min read

പരപ്പനങ്ങാടി: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ആരംഭിച്ച ടോൾ പിരിവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ്റ് ഫോറം (KDF) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംസ്ഥാന ഡയറക്‌ടർക്ക് പരാതി നൽകി. ഒരു ടോൾ പ്ലാസയിൽ നിന്നും അടുത്ത ടോൾ പ്ലാസയിലേക്കുള്ള കുറഞ്ഞ ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന 2008-ലെ എൻ.എച്ച്.എ.ഐ ചട്ടം നിലനിൽക്കെ, വെട്ടിച്ചിറ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കിലോമീറ്റർ മാത്രമാണ് ദൂരമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും മലപ്പുറ ജില്ലയിലെ കൂരിയാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പണി അപൂർണ്ണമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ് ആരംഭിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്‌ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്‌ദുറഹീം പൂക്കത്ത് പള്ളിപ്പടി, സുബൈർ പി.പി ആനങ്ങാടി, പി.എം. അബ്‌ദുൽ ഷുക്കൂർ, നസറുദ്ധീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.എന്നാൽ നിലവിൽ എത്ര കിലോമീറ്റർ ദൂരമാണോ പ്രവൃത്തി പൂർത്തിയായത് അത്രയും ഭാഗത്തെ ടോൾ മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് എൻ.എച്ച്.എ.ഐ ഡയറക്ടർ മറുപടി നൽകി. മുഴുവൻ പണി പൂർത്തിയായാൽ രണ്ട് ടോളുകൾക്കിടയിലുള്ള ദൂരത്തിന് അനുസൃതമായി മാത്രമേ ചുങ്കം ഈടാക്കുകയുള്ളൂവെന്നും അദ്ദേഹം ഭാരവാഹികളെ അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *