March 31, 2026

പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് സിഐടിയു

  • February 12, 2026
  • 0 min read

പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് സിഐടിയു. ചക്ക വെട്ടുമ്പോള്‍ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചത്. പണിമുടക്ക് ദിനത്തിൽ യുഡിഎഫിന്‍റെ യാത്ര മാറ്റി വയ്ക്കാത്തിനെതിരായ സിപിഎം വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. അതേ സമയം പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു.പണിമുടക്കിൽ പലയിടത്തും അക്രമം ഉണ്ടായി. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ചുരുക്കുകയാണ് സമരസമിതി. ഇതിന്‍റെ പേരിൽ പണിമുടക്കിനെ ഇകഴ്ത്തരുതെന്നാണ് സിഐടിയു ജനറൽ സെക്രട്ടറിയുടെ ആവശ്യം. തൊഴിലാളികളുടെ പ്രശ്നം വാര്‍ത്തയാക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവും ഉയർത്തി. കേരളത്തിൽ യോജിച്ച സമരത്തിൽ നിന്ന് ഐഎൻടിയുസിയെ യുഡിഎഫിന് വിലക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. ഐഎൻടിയുസി പറഞ്ഞിട്ടും പുതുയുഗ യാത്ര സതീശൻ മാറ്റി വച്ചില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *