ഗ്യാസ് സിലിണ്ടർ ലീക്കായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടി


REPORT-അനീഷ് ചുനക്കര
ആലപ്പുഴ /നൂറനാട് പാലമേൽ പഞ്ചായത്തിലെ പള്ളിക്കൽ പതിനഞ്ചാം വാർഡിൽ രാമൻകുട്ടിയുടെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു ഗ്യാസ് സിലണ്ടർ ലീക്ക് ശ്രദ്ധയിൽ പെട്ടത്… വീട്ടിൽ ആകെ ഗ്യാസിന്റെ ഗന്ധം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അടൂരിൽ ഉള്ള ഭാരത് ഗ്യാസിന്റെ ഡീലർ ആയ ശ്രീകൃഷ്ണ ഗ്യാസ് ഏജൻസിയെ വിവരമറിയിക്കുകയായിരുന്നു… ഇന്ന് പണിമുടക്ക് ആയത് കാരണം എത്താൻ പറ്റില്ല നാളെ എടുത്തുകൊള്ളാം എന്ന് ഏജൻസിയുടെ മറുപടി… പരിഭ്രാന്തിയിലായ വീട്ടുകാർ അടൂർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു . ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി വെള്ളം ഒഴിച്ച് പരിശോധിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ ലീക്കേജ് ഉണ്ടെന്ന് മനസിലായി… ഉദ്യോഗസ്ഥർ തന്നെ സിലിണ്ടർ വീടിന് പുറത്തുവച്ചിരിക്കുകയാണ്… ഇത്രയും അപകടകരമായ സാഹചര്യമുണ്ടായിട്ടും ഏജൻസിക്കാർ മനുഷ്യജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു…




