February 13, 2026

ലയൺ ലെജൻഡ്സ് ത്രസിപ്പിക്കുന്ന ജയം,

  • February 12, 2026
  • 0 min read

മികച്ച ആൾ റൗണ്ട് പ്രകടനം കാഴ്ച്ച വച്ച സജേഷ് സുന്ദറിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.

*ലയൺ ലെജൻഡ്സ് ത്രസിപ്പിക്കുന്ന ജയം; 3 വിക്കറ്റിന് വിപർ വിക്ടേഴ്സിനെ തോൽപ്പിച്ചു*ആദ്യ മത്സരത്തിൽ ലയൺ ലെജൻഡ്സ് ടീമിന് ആവേശകരമായ വിജയം. വിപർ വിക്ടേഴ്സിനെതിരെ നടന്ന മത്സരത്തിൽ 3 വിക്കറ്റിനാണ് ലയൺ ലെജൻഡ്സ് ജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത വിപർ വിക്ടേഴ്സ്, ക്യാപ്റ്റൻ എം.വി. ജിജേഷ് നയത്തിൽ 100 പന്തിൽ 146/7 എന്ന സ്‌കോർ നേടി. ബൗളിംഗ് എക്സ്ട്രാ ബോണസായി 22 റൺസ് കൂടി ചേർത്ത് ആകെ 168 റൺസ് നേടി. സുരാജ് വെഞ്ഞാറമൂടും അനുമോളും ടീമിനൊപ്പം സാന്നിധ്യം വഹിച്ചു.തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലയൺ ലെജൻഡ്സ്, ക്യാപ്റ്റൻ അമർ പ്രേം നയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 93 പന്തിൽ 157/7 എന്ന സ്‌കോറും ബൗളിംഗ് എക്സ്ട്രാ ബോണസായി 12 റൺസും നേടി ആകെ 169 റൺസുമായി ലക്ഷ്യം കൈവരിച്ചു. ധ്യാൻ ശ്രീനിവാസനും സിജ റോസും ടീമിനെ പിന്തുണച്ചു.മത്സരത്തിലെ മികച്ച പ്രകടനത്തിന് സജേഷ് സുന്ദറിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. ബൗളിംഗിൽ 2 ഓവറിൽ 11 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി അദ്ദേഹം നിർണായക പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *