സി സി ടി വി സ്ഥാപിക്കണം

ചെറുമുക്ക് പള്ളിക്കൽ തായത്ത് വയലോരം റോഡിൽ സി സി ടി വി സ്ഥാപിക്കണം,.
തിരൂരങ്ങാടി : താനൂർ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചെറുമുക്ക് പള്ളിക്കൽ താഴം വയലോരത്ത് രാവെന്നോ പകലൊന്നോ വ്യത്യാസ മില്ലാതെ ആമ്പൽ പാടം നെൽകൃഷിയിലും റോഡിലും മറ്റും കക്കൂസ് മാലിന്യം ,ബാർബർ മാലിന്യം , ഹോട്ടലിൽ നിന്ന് ഒഴിവാക്കുന്ന പഴയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക്ക് ബോട്ടലുകൾ അത് വഴി കടണ് പോവുന്ന വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടാലുകൾ മറ്റു മാലിന്യങ്ങൾ എല്ലാം ആമ്പൽ പാടത്തേക്ക് വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ് കൂടാതെ പല പ്രദേശങ്ങളിൽ നിന്നായി രാത്രിയോ പകലോ വിത്യാസമില്ലാതെ കഞ്ചാവ് , എം ഡി എം , മദ്യം മുതലയെ രാസ ലഹരി വസ്തുക്കൾ വാഹനത്തിൽ കൊണ്ട് വന്ന് വിൽപ്പനയും നടത്തുകയും ചെയ്യുന്നുണ്ട്.കയിഞ്ഞ അഞ്ചാം തിയതി ചെറുമുക്ക് പള്ളിക്കൽതാഴത്ത് പകൽ സമയത്ത് എം ഡി എം വില്പന നടത്തുന്നത് രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ രണ്ട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഉദ്യാഗസ്ഥർക്ക് പരിക്ക് പറ്റിയിരുന്നു. രാത്രി \ പകൽ സമയത്ത് നടക്കുന്ന ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽ പെടാത്തതിനെ തുടർന്ന് സി സി ടി വി സ്ഥാപിക്കാൻ ആവശ്യ പെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ കൊടുത്ത പരാതിക്ക് മുഖ്യമന്ത്രി ജില്ലാ പോലീസ് മേധാവിയോടും എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മലപ്പുറം ജോയിന്റ് ഡയറക്ടർ എക്‌സ്‌സൈസ് കമ്മിഷണറോഡും പരിശോധന നടത്തി ഉടൻ റിപ്പോർട്ട് ആവശ്യ പെട്ടിട്ടുണ്ട്


