വ്യാജ നോട്ടീസ് പ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർഥി
പത്തനംതിട്ട അടൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് എഴുതിയുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് സിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ചിറ്റയം ഗോപകുമാര്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഉപരോധിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. തന്നെ ഇല്ലാതാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് സി വി ശാന്തകുമാര്‍ പറഞ്ഞു.




