April 8, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: ഒമ്പതിന് അവധി*

  • April 8, 2026
  • 1 min read
നിയമസഭാ തിരഞ്ഞെടുപ്പ്: ഒമ്പതിന് അവധി*

*2026-ലെ കേരള സംസ്ഥാന നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ ഒമ്പതിന് ഏതെങ്കിലും ബിസിനസ്സ്, വ്യാപാരം, വ്യാവസായിക സ്ഥാപനം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ ഉള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളതുമായ ഓരോ വ്യക്തിക്കും വോട്ടെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. പോളിംഗ് മെറ്റീരിയല്‍ വിതരണ/സ്വീകരണ കേന്ദ്രങ്ങളായും, പോളിംഗ് സ്റ്റേഷനുകളായും പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ എട്ടിനും പോളിംഗ് ദിവസമായ ഏപ്രില്‍ ഒമ്പതിനും അവധി അനുവദിച്ചും ജില്ലാ കളക്ടർ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *