സീഹോഴ്‌സ് സെയ്ലേഴ്സ് 10 റണ്ണിന് വിജയിച്ചു
ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച വിജിത് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു

സീഹോഴ്‌സ് സെയ്ലേഴ്സ് 10 റൺസിന്റെ ആവേശജയംടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ സീഹോഴ്‌സ് സെയ്ലേഴ്സ്, റൈനോ റേഞ്ചേഴ്സിനെ 10 റൺസിന് പരാജയപ്പെടുത്തി. സീഹോഴ്‌സ് സെയ്ലേഴ്സ് ക്യാപ്റ്റൻ പ്രഭിരാജിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ശക്തമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. സെലിബ്രിറ്റി മുഖങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ടീമിനെ പിന്തുണയ്ക്കാനുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സീഹോഴ്‌സ് സെയ്ലേഴ്സ് 100 പന്തുകളിൽ 183 റൺസ് 4 വിക്കറ്റിന് നേടി. ബൗളിംഗ് എക്സ്ട്രാ ബോണസ് ആയി 6 റൺസും കൂട്ടിച്ചേർത്തതോടെ ആകെ സ്കോർ 188 ആയി.മറുപടി ബാറ്റിംഗിനിറങ്ങിയ റൈനോ റേഞ്ചേഴ്സ്, ക്യാപ്റ്റൻ സുജിത് ഗോവിന്ദന്റെ നേതൃത്വത്തിൽ മികച്ച പോരാട്ടമാണ് നടത്തിയത്. സെലിബ്രിറ്റി മുഖങ്ങളായ ആന്റണി പെപ്പെയും അദിതി രവിയും ടീമിനൊപ്പം ഉണ്ടായിരുന്നു. 87 പന്തുകളിൽ 171 റൺസ് 8 വിക്കറ്റിന് നേടിയ റൈനോ റേഞ്ചേഴ്സിന് ബൗളിംഗ് എക്സ്ട്രാ ബോണസ് ആയി 8 റൺസ് ലഭിച്ചെങ്കിലും ആകെ സ്കോർ 179ലേക്ക് മാത്രമേ എത്താനായുള്ളൂ.മത്സരത്തിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച വിജിത് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. 51 പന്തിൽ നിന്ന് 78 റൺസ് നേടിയതോടൊപ്പം 4 ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. ഇതോടെ സീഹോഴ്‌സ് സെയ്ലേഴ്സിന്റെ 10 റൺസിന്റെ നിർണായക വിജയം ഉറപ്പായി.


