March 22, 2026

ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

  • February 8, 2026
  • 0 min read

തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.15ഓടെയാണ് അപകടം നടന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ  പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അർജുന് പിന്നാലെ മറ്റൊരു ബൈക്കിൽ വേറൊരു സുഹൃത്തുമുണ്ടായിരുന്നു. അർജുനെ സംഭവസ്ഥലത്ത് നിന്ന് അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അമ്മ: സംഗീത, സഹോദരി: അഞ്ജന

Leave a Reply

Your email address will not be published. Required fields are marked *