അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കവർച്ച കേസ്; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. എസ്ഐടിയുടെ ഓഫീസിൽ വെച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ സന്ദർശിക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളിൽ അടൂർ പ്രകാശിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഇന്ന് രാവിലെ മുതലാണ് അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമലയിലെ സർണക്കവർച്ചയിലുൾപ്പെട്ട പ്രതികളുമായി സംസ്ഥാനത്തിനകത്തും പുറത്തും അടൂർ പ്രകാശിന് ബന്ധമുണ്ടോ എന്നാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്.




