March 11, 2026

2000 രൂപാ നോട്ട് കൈവശമുണ്ടോ?പുതിയ അപ്ഡേറ്റുമായി ആര്‍ബിഐ, നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും.

  • February 7, 2026
  • 0 min read

നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയതാണ് 2000 രൂപയുടെ ഒറ്റനോട്ട്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ നോട്ട് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചു.നോട്ട് കൈവശം വെക്കുന്നവര്‍ ബാങ്കുകളിലെത്തി മാറ്റി വാങ്ങാം എന്നായിരുന്നു നിര്‍ദേശം. നോട്ടുകള്‍ക്ക് തുല്യമായ മറ്റു കറന്‍സികള്‍ ബാങ്കുകള്‍ നല്‍കിയിരുന്നു.ഈ നടപടിയുടെ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചെത്താന്‍ നോട്ടുകള്‍ ബാക്കിയായിരുന്നു. തിരഞ്ഞെടുത്ത ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാം എന്നായിരുന്നു പിന്നീടുള്ള നിര്‍ദേശം. സംസ്ഥാനങ്ങളിലെ ആര്‍ബിഐ ബ്രാഞ്ചുകള്‍ മുഖേന മാറ്റാമെന്നായിരുന്നു മറ്റൊരു ഇളവ്. പോസ്റ്റ് ഓഫീസ് വഴി പണം അയക്കാനുള്ള മാര്‍ഗവുമുണ്ടായിരുന്നു.2023 മെയ് 19നാണ് 2000 രൂപാ നോട്ട് തിരിച്ചെടുക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 31 വരെ തിരിച്ചെത്തിയ 2000 രൂപയുടെ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 98.42 ശതമാനം നോട്ടും തിരിച്ചെത്തി എന്ന് ആര്‍ബിഐ പറയുന്നു.ഇനി 5609 കോടി രൂപയുടെ 2000 നോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇത് വ്യക്തികളുടെ വൈകശമുണ്ട് എന്ന് കരുതുന്നു. ഈ പണം ആര്‍ബിഐ ബ്രാഞ്ചുകളില്‍ ഏല്‍പ്പിക്കാം. 2000 രൂപ ഇനിയും കൈവശമുള്ളവര്‍ ചെയ്യേണ്ടത് ആര്‍ബിഐ ബ്രാഞ്ചുകളില്‍ എത്തിക്കുകയാണ്. തുല്യമായ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.

      |||പാന്‍കാര്‍ഡ് നിര്‍ബന്ധം, പുതിയ പ്രഖ്യാപനം ഉടന്‍|||

2000ത്തിന്റെ എത്ര രൂപ വേണമെങ്കിലും ആര്‍ബിഐ ബ്രാഞ്ചില്‍ എത്തിച്ചു മാറ്റി വാങ്ങാം. നിലവിലുള്ള കെവൈസി ചട്ടങ്ങള്‍ ബാധകമായിരിക്കും. ജന്‍ധന്‍ അക്കൗണ്ടുകള്‍, ബേസിക് സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെയാണ് മാറ്റിയെടുക്കുന്നത് എങ്കില്‍ 50000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.വിപണിയില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിയമപരമായ മൂല്യമുണ്ട്. ഈ പണം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് നിയമ വിരുദ്ധമല്ല. എന്നാല്‍ ഇവ തിരിച്ചെടുക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ നോട്ടുകള്‍ അച്ചടിക്കുന്നുമില്ല. സമ്പൂര്‍ണമായി തിരിച്ചെടുത്താല്‍ ഒരുപക്ഷേ നിരോധനം പ്രഖ്യാപിച്ചേക്കാം. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.അതുകൊണ്ടുതന്നെ 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ വേഗം മാറ്റി വാങ്ങുകയാണ് ചെയ്യേണ്ടത്. രാജ്യത്ത് ആര്‍ബിഐ ഇറക്കിയതില്‍ ഏറ്റവും മൂല്യമേറിയ കറന്‍സിയായിരുന്നു 2000 നോട്ട്. നിലവില്‍ 500, 200, 100, 50, 20, 10 രൂപയുടെ നോട്ടുകളാണ് വിപണിയിലുള്ളത്. കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ നിലനിര്‍ത്തുന്നതിലൂടെ കള്ളപ്പണ ഇടപാട് തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *