പൊട്ടിച്ചിരിയുടെ പ്രകമ്പനത്തില്‍ കുലുങ്ങി കേരളം

പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ചിത്രമാണ് ‘പ്രകമ്പനം’. കേരളത്തിലെ 90 തിയേറ്ററുകളില്‍ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ചിത്രം റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ അറുപതോളം സ്‌ക്രീനുകളില്‍ കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്. 210ലധികം തിയേറ്ററുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിന് ഉള്ളത്. ആദ്യ വാരം അവസാനിക്കുമ്പോള്‍ ചിത്രംആഗോളവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തിയേറ്ററില്‍ നിന്ന് 7 കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. വലിയ താരനിരകളേക്കാള്‍ സിനിമയുടെ മേക്കിങ്ങിലാണ് മലയാളികള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും, അതാണ് ‘പ്രകമ്പനം’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാരണം എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഒരു മുഴുനീള ഫാമിലി കോമഡി-ഹൊറര്‍ ഡ്രാമയായ ചിത്രത്തിന് എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗണപതി, സാഗര്‍, സൂര്യ അല്‍ അമീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ശീതള്‍ ജോസഫ് ആണ് നായിക.എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂര്‍ ഒരുക്കിയിരിക്കുന്നത് ഒരു ഫുള്‍-പാക്ക്ഡ് എന്റര്‍ടെയ്‌നറാണ്.




