ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വക്കീൽ ഷുക്കൂർ ആശുപത്രിയിൽ

അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. ഷുക്കൂറിനെ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 26-ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കാസർഗോഡ് ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് സഹോദരൻ മുനീർ അൽവഫ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. സ്ട്രോക്ക് ഉണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും, നിലവിൽ അദ്ദേഹം വിദഗ്ധ ചികിത്സയിലാണെന്നും മുനീർ അറിയിച്ച’ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ വക്കീൽ വേഷത്തിലൂടെ സിനിമാ പ്രേക്ഷകർക്കും സുപരിചിതനാണ് അഡ്വ. ഷുക്കൂർ. അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖം പ്രാപ്തിക്കായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകൾ നേരുന്നത്.




