ശ്യാംധർ ക്യാപ്റ്റനായ കങ്കാരു നോക്കേഴ്സ് 8 റണ്ണിന് വിജയിച്ചു

കൊച്ചി കാക്കനാട് രാജഗിരി കോളേജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന സി സി എഫ് പി എൽ മത്സരങ്ങളിൽ ഇന്ന് നടന്ന രണ്ടാമത്തെ കളിയിൽ കങ്കാരു നോക്കേഴ്സ് 8 റണ്ണിന് വിജയിച്ചു . ശ്യാംധർ ആണ് ഈ ടീമിന്റെ ക്യാപ്റ്റൻ. ആദ്യം ബാറ്റ് ചെയ്ത കങ്കാരു നോക്കേഴ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 206 റൺ എടുത്തു. മാൻ ഓഫ് ദി മാച്ചായ നിസാമിന്റെ 33 ബോളിലെ 52 റൺ എന്ന പ്രകടനം

കങ്കാരു നോക്കേഴ്സിനെ വിജയത്തിലേക്ക് നയിച്ചു. കങ്കാരു നോക്കേഴ്സിന്റെ 206 എന്ന സ്കോർ പിന്തുടർന്ന് വിനീത് മോഹൻ ക്യാപ്റ്റനായ ഹിപ്പോ ഹിറ്റേഴ്സിന് 198ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.



