മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി നടി റ്റ്വിങ്കിൾ ജോബി
മലയാള സിനിമയ്ക്ക് അഭിമാനമായ് അവാർഡുകളുടെ തിളക്കത്തിൽ “A PREGNANT WIDOW” – ജനുവരി 29 മുതൽ 31 വരെ നടന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ നാഷണൽ കാറ്റഗറി മത്സരത്തിൽ, രണ്ട് അവാർഡുകൾ എ പ്രെഗ്നന്റ് വിഡോയ്ക്ക് – *മികച്ച നടി – റ്റ്വിങ്കിൾ ജോബി *ബെസ്റ്റ് ഫീച്ചർ ഫിലിം ഇതേ സമയം തന്നെ, ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന – 22- മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ -2026 – ലും 2 അവാർഡുകൾ എ പ്രഗ്നന്റ് വിഡോ- ക്ക് ലഭിച്ചു. * മികച്ച സമൂഹിക പ്രതിബദ്ധത ഉള്ള സിനിമ, , മികച്ച സ്ക്രിപ്റ്റ്- ന് രാജേഷ് തില്ലങ്കേരി- ക്കും ആണ് അവാർഡ്. രാജസ്ഥാനിലെ ജയിപ്പൂരിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, മികച്ച നടിക്ക് റ്റ്വിങ്കിൾ ജോബിക്കും, മികച്ച തിരക്കഥക്ക് രാജേഷ് തില്ലങ്കേരിക്കും അവാർഡ് ലഭിച്ചിരുന്നു.റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.ഉണ്ണി കെ ആർ സംവിധാനം ചെയ്ത – A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്.കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24-മത് പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-മത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ, 22-ന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക- സിലോൺ ഫെസ്റ്റിവലുകളിലേക്കും ഇപ്പോൾ ബാംഗ്ലൂരിൽ നടന്നു കൊണ്ടിരിക്കുന്ന ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും A PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നുവ്യാസചിത്രയുടെ ബാനറില്‍ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാൽ നായർ,സന്തോഷ് കുറുപ്പ്,തുഷാര പിള്ള, അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.തിരക്കഥ, സംഭാഷണം-രാജേഷ് തില്ലങ്കേരി,ഛായാഗ്രഹണം- സാംലാൽ പി തോമസ്, എഡിറ്റർ-സുജീർ ബാബു സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്,ശബ്ദമിശ്രണം-ആനന്ദ് ബാബു,കളറിസ്റ്റ്-ബിപിൻ വർമ്മ,ശബ്ദലേഖനം-ജോയ് നായർ,സൗണ്ട് എഫക്ട്സ്- രാജേഷ് കെ ആർ,കലാസംവിധാനം- രതീഷ് വലിയകുളങ്ങരമേക്കപ്പ് ചീഫ്-ജയൻ പൂങ്കുളം.മേക്കപ്പ്മാൻ-സുധീഷ് ഇരുവൈകോണം.ക്യൂറേറ്റർ-രാജേഷ് കുമാർ ഏക.സബ്ടൈറ്റിൽസ്- വൺഇഞ്ച് ബാരിയർ.ഓഫീസ് ഹെഡ്-കലാ ബൈജു,അഡീഷണല്‍ സോങ് – പോളി വര്‍ഗ്ഗീസ് ഗാനരചന-ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേപ്പാട്,അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്,പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ, പി ആർ ഓ – എ എസ് ദിനേശ്


