ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം
ആലപ്പുഴ:ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് വലിയവെളി രാജേഷിനെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. 2024 മെയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് തെക്കുഭാഗത്തായിരുന്നു സംഭവം. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ എസ് എ ശ്രീമോൻ ഹാജരായി.




