February 5, 2026

വിദ്യാര്‍ഥി മുങ്ങിമരിച്ചു

  • February 1, 2026
  • 0 min read

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു കാട്ടാക്കട തൂങ്ങാംപാറ അമൃതം വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (18) ആണ് മരിച്ചത്. കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അഭിനവ്. കൂടെയുണ്ടായിരുന്ന സഹപാഠി അഭിനന്ദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവിലായിരുന്നു അപകടം. ആറോളം വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് ആറ്റില്‍ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ സുരക്ഷിതരായി കരയ്ക്ക് കയറിയെങ്കിലും അഭിനവും അഭിനന്ദും ഒഴുക്കില്‍പ്പെടുകയായിരുന്നു.വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അഭിനന്ദിനെ വേഗത്തില്‍ കരയ്ക്കടുപ്പിച്ചു. എന്നാല്‍ അഭിനവ് നിമിഷങ്ങള്‍ക്കകം വെള്ളത്തില്‍ താഴ്ന്നുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കണ്ടെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *