അനധികൃതമായി സിനിമാ പോസ്റ്ററുകൾ പതിച്ചതിനെതിരെ ആർ.പി.എഫ്. നടപടി

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി സിനിമാ പോസ്റ്ററുകൾ പതിച്ചതിനെതിരെ ആർ.പി.എഫ്. നടപടി തിരുവനന്തപുരം, തീയതി: 31.01.2026 തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കോമ്പൗണ്ട് മതിലിൽ അനധികൃതമായി സിനിമാ പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട് റെയിൽവേ സ്വത്തുസംരക്ഷണവും ശുചിത്വവും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) നടപടി സ്വീകരിച്ചു. റെയിൽവേ പരിസരങ്ങളുടെ ശുചിത്വം നിലനിർത്തുന്നതിനും റെയിൽവേ സ്വത്ത് വികൃതമാക്കുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായി, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ കോമ്പൗണ്ട് മതിലിൽ സിനിമാ പോസ്റ്ററുകൾ അനധികൃതമായി പതിച്ചതുമായി ബന്ധപ്പെട്ട് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനു നോട്ടീസ് നൽകുകയുണ്ടായി. കൂടാതെ, കോമ്പൗണ്ട് മതിലിൽ പോസ്റ്ററുകളും പരസ്യ സാമഗ്രികളും പതിച്ച മറ്റ് നിയമലംഘകരിൽ നിന്ന് Indian Railways (Penalties for Activities Affecting Cleanliness of Railway Premises) Rules, 2012 പ്രകാരം നിശ്ചയിച്ചിരിക്കുന്ന പിഴ ഈടാക്കുകയും ചെയ്തു. റെയിൽവേ പരിസരങ്ങൾ പൊതുസ്വത്താണെന്നും, അനധികൃതമായി പോസ്റ്ററുകൾ, ബാനറുകൾ, പരസ്യങ്ങൾ തുടങ്ങിയവ പതിക്കുന്നത് നിയമലംഘനമാണെന്നും ആർ.പി.എഫ്. പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും ഓർമ്മിപ്പിക്കുന്നു. റെയിൽവേ സ്വത്തിന്റെ സംരക്ഷണവും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകളും നടപടികളും തുടർന്നും ശക്തമായി നടപ്പാക്കുന്നതായിരിക്കും. റെയിൽവേ പരിസരത്ത് ശുചിത്വം നിലനിർത്തുന്നതിന് പൊതുജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


