February 4, 2026

12 വയസുള്ള കുട്ടിയെ സമാനതകളില്ലാത്ത വിധം പീഡിപ്പിച്ച് അതി ക്രൂരമായി കൊലപ്പെടുത്തി

  • January 31, 2026
  • 0 min read

12 വയസുള്ള കുട്ടിയെ സമാനതകളില്ലാത്ത വിധം പീഡിപ്പിച്ച് അതി ക്രൂരമായി കൊലപ്പെടുത്തി

ഡല്‍ഹി: ശാസ്ത്രിപാര്‍ക്കിന് സമീപം താമസിക്കുന്ന വാജിദ് ഖാന്‍ എന്നയാള്‍ രണ്ടാം വിവാഹം കഴിച്ച സ്ത്രീയ്ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകനെ അതിക്രൂരമായി കൊന്നു സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു, പിന്നാലെ തല തല്ലിത്തകര്‍ത്ത് 12വയസുകാരനെ കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റിയ രണ്ടാനച്ഛന്റെ ക്രൂരത ഇതുകൊണ്ടും അവസാനിച്ചില്ല. 12കാരനെ ആക്രമിച്ച ശേഷമുള്ള ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കും അയച്ച് നല്‍കാനും രണ്ടാം ഭര്‍ത്താവ് മടിച്ചില്ല. വടക്ക് കിഴക്കന്‍ ദില്ലിയില്‍ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പോലീസ് പാര്‍ക്കിന് സമീപത്തായി ആണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് ശാസ്ത്രി പാര്‍ക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആത്മാംശ് ആണെന്ന് തിരിച്ചറിയുന്നത്. ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായാണ് 12കാരന്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ് ഖാനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 12കാരനെ സ്‌കൂളില്‍ നിന്ന് വന്ന ശേഷം കളിക്കാന്‍ പോയപ്പോഴാണ് വാജിദ് ഖാന്‍ കൂട്ടിക്കൊണ്ട് പോയി കൊടുംക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയത്. വാട്ട്‌സാപ്പില്‍ വാജിദ്ഖാന്‍ അയച്ച് നല്‍കിയ മകന്റെ ചിത്രങ്ങള്‍ കണ്ട് കുട്ടിയുടെ അമ്മ ബോധംകെട്ടുവീണുവെന്നാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് കളിക്കാന്‍ പോയ ശേഷം തിരിച്ചുവന്നില്ല. കുടുംബം പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പിറ്റേദിവസം രാവിലെ അമ്മയ്ക്ക് മകനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ചിത്രങ്ങള്‍ വാജിദ് ഖാന്‍ അയച്ച് നല്‍കിയത്. ദൃശ്യങ്ങള്‍ അയച്ച നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നും പ്രതി വാജിദ് ഖാന്‍ ഒളിവില്‍പ്പോയെന്നും പോലീസ് വിശദമാക്കുന്നത്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം 2020ലാണ് കുട്ടിയുടെ അമ്മ വാജിദ് ഖാനെ വിവാഹം ചെയ്തത്. വാജിദ് ഖാന്‍ കുട്ടികളോട് മോശമായി പെരുമാറിയതിന് പിന്നാലെ കുട്ടികളെ അമ്മ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. സമീപകാലത്താണ് കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *