ചുനക്കര കിഴക്കുംമുറിയില്‍ വലിയ തോതില്‍ മണ്ണ് എടുപ്പ് : കണ്ണടച്ച് അധികൃതര്‍

REPORT-ANISH CHUNAKKARA
ചുനക്കര കിഴക്കുംമുറിയില്‍ വലിയ തോതില്‍ മണ്ണെടുപ്പ് : കണ്ണടച്ച് അധികൃതര്‍
സംഭവം ആലപ്പുഴ ജില്ലയില്‍ മണ്ണെടുപ്പ് നിരോധിച്ച സാഹചര്യത്തില്‍
ആലപ്പുഴ: കുടിവെള്ളക്ഷമം രൂക്ഷമായ ചുനക്കര കിഴക്കുംമുറിയില്‍ മണ്ണ് എടുപ്പ് രൂക്ഷം . രാത്രിയും പകലുമില്ലാതെയാണ് മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് എടുപ്പ് നിരോധന നിയമം നിലനില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. വേനല്‍ കനത്തത്തൊടെ ഒട്ടുമിക്ക കിണറുകളും വറ്റി വരണ്ട നിലയിലാണ്, ആലപ്പുഴ ജില്ലയിലെ ഉയര്‍ന്ന പ്രദേശം കൂടെ ആണ് ചുനക്കര ക്ഷേത്രം പരിസരം. സര്‍ക്കാര്‍ പൊതു അവധി ദിവസമായ ശനി, ഞായര്‍ ദിവസങ്ങളില്‍ ് വ്യാപകമായാണ് മണ്ണെടുപ്പ് നടക്കുന്നത്. കുറത്തികാട് പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം ദൂരം ഉള്ള സ്ഥലത്താണ് ഈ പച്ചയായ നിയമലംഘനം അരങ്ങേറുന്നത്. രാത്രി കാലങ്ങളില്‍ ആണ് വ്യാപക മണ്ണ് എടുപ്പ് . ചുനക്കര ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ കനാല് തുറന്ന് വിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.. ഇത് പ്രദേശത്ത് കുടിവെള്ളം ക്ഷാമം രൂക്ഷമക്കുന്നുണ്ട്. ഈ പ്രദേശത്താണ്, ജില്ലയില്‍ മണ്ണെടുപ്പ് നിരോധനം നിലനില്‍ക്കെ അനധികൃതമായി വ്യാപക മണ്ണ് എടുപ്പ് നടക്കുന്നത്. നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് ജില്ലയില്‍ പലഭാഗങ്ങളിലായി പച്ചയായ നിയമ ലംഘനം നടക്കുന്നുണ്ട്. ചുനക്കര കിഴക്ക് തറയില്‍ ഭാഗം, പട്ടിരേത്ത് ഭാഗം, വരയണ്ണുര്‍ ഭാഗം, ഗവണ്മെന്റ്. വി.എച്ച്.എസ്, ചുനക്കര ക്ഷേത്രം പരിസരം എന്നിവിടങ്ങളില്‍ അതീരൂക്ഷമായ കുടിവെള്ളം ക്ഷമമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത്, റവന്യൂ, രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശ കൂടെയാണ് ഈ നിയമലംഘനം എന്നാണ് വ്യാപക ആക്ഷേം, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇലക്ഷന് ചിലവായ പണം തിരിച്ചു പിടിക്കുക എന്ന ദുരൂദ്ദേശം കൂടെ ഉണ്ട് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു, പ്രദേശത്തെ പല കിണറും വറ്റി വരണ്ടു, കുടിക്കാനും, കൃഷിക്കും, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാ എന്ന അതീവ ഗുരൂതര സഹാചര്യമാണ് ഇവിടെ. ഈ പരസ്യമായ നിയമലംഘനത്തിന് ഉന്നതാധികാരികളുടെ അടിയന്തിര ഇടപ്പെടലും, നടപ്പടിയും, പരിഹാരവും ഉണ്ടാകണം എന്ന് ചുനക്കര നിവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

ഫോട്ടോ രാത്രി ചുനക്കര കോട്ട മുക്കിൽ നിന്ന് ഉള്ളത്


