March 11, 2026

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച

  • January 29, 2026
  • 0 min read

മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ, വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.

പത്തനംതിട്ട  പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെതായാണ് വിവരം. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു. മറ്റൊരു സംഭവത്തിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പിടിയില്‍. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവാണ് പിടിയിലായത്. പട്ടാമ്പി പൊലീസാണ് ഇയാളെ പിടികൂടിയത്.ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു സൗമ്യ ലോട്ടറി ഏജന്‍സീസില്‍ മോഷണം നടത്തിയത്. കണ്ണൂര്‍ തലശ്ശേരി സ്റ്റേഷന്‍ പരിധിയിലും സമാനമായ മോഷണം നടത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ചെറുപ്പകാലം മുതല്‍ ലോട്ടറി എടുക്കുന്നത് ബിജുവന്റെ ശീലമായിരുന്നു. ഇതിന് കഴിയാതെ വരുമ്പോഴാണ് പ്രതി മോഷണം നടത്തുന്നത്. ലോട്ടറിക്കടകള്‍ കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റുകളും മോഷ്ടിക്കും. ചില ലോട്ടറികളില്‍ സമ്മാനവും അടിക്കും. അവ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പ്രതി മാറിയിരുന്നത്. ബിജുവിനെതിരെ കുറ്റിപ്പുറം, മൂവാറ്റുപുഴ, ഓച്ചിറ എന്നിവിടങ്ങളിലും കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *