February 5, 2026

ലഹരിക്കെതിരെ പ്രകൃതിയുടെ കരുത്ത്

  • January 28, 2026
  • 1 min read

ലഹരിക്കെതിരെ പ്രകൃതിയുടെ കരുത്ത് 28/01/2026 : ബിജു കാരക്കോണത്തിന്റെ ഫോട്ടോഗ്രഫി പ്രദർശനം

ശ്രദ്ധേയമായി തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദർശനം ശ്രദ്ധേയമാകുന്നു. ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രകൃതിയാണ് യഥാർത്ഥ ലഹരി “പ്രകൃതി എന്ന ലഹരിയെ ജീവിതത്തിലേക്ക് ആവാഹിക്കുക” എന്ന വേറിട്ട സന്ദേശമാണ് ഈ പ്രദർശനം വിദ്യാർത്ഥികൾക്ക് നൽകിയത്. ലഹരി മാഫിയയുടെ പിടിയിൽ നിന്നും വരുംതലമുറയെ രക്ഷിക്കാൻ പ്രകൃതിയെയും ചുറ്റുപാടുമുള്ള ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിക്കണമെന്ന് ബിജു കാരക്കോണം ചടങ്ങിൽ ഓർമ്മിപ്പിച്ചു.

സ്വയം സ്നേഹിക്കാനും സഹജീവികളെ കരുതാനും പഠിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോർട്ട് സ്കൂൾ ട്രസ്റ്റി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു പ്രദീപ് ഹെഡ്മാസ്റ്റർ, ഫോർട്ട് സ്കൂൾ. ഭാരത് വികാസ് പരിഷത് പ്രതിനിധികൾ ഡോ. ആർ.കെ. രവീന്ദ്രൻ നായർ, രാജേഷ്, സുഭാഷ്. വൈഭവ് ചൈൽഡ് എംപവർമെന്റ് ട്രസ്റ്റ് അംഗം. കെ. പ്രതാപചന്ദ്രൻ: ചാമുണ്ഡി ദേവി ക്ഷേത്രം പ്രസിഡന്റ്. എൻ.സി.സി അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരടക്കം വൻ ജനപങ്കാളിത്തമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ക്യാമറക്കണ്ണിലൂടെ പകർത്തിയ പ്രകൃതിയുടെ വിസ്മയങ്ങൾ കുട്ടികളിൽ പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *