February 4, 2026

സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവുകൾ സഭയിൽ എണ്ണി പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎൽഎ

  • January 28, 2026
  • 0 min read
                ആരോഗ്യമേഖലയിലെ പിഴവുകള്‍ നിയമസഭയില്‍ എണ്ണിപറഞ്ഞ് പി സി വിഷ്ണുനാഥ് എംഎല്‍എ. എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ് പാലക്കാട് നിരപരാധിയായ ഒരു കുഞ്ഞിന്റെ കൈകള്‍ നഷ്ട്ടപെട്ടു, മകള്‍ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ ബിന്ദു കോട്ടയം മെഡിക്കല്‍ കോളജിലെ ശുചിമുറിയുടെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവെന്നാണ് മരിച്ചത്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകള്‍ ആണോ ഉണ്ടാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന വേണുവിനെ അഞ്ചു ദിവസമായി ആരും തിരിഞ്ഞു നോക്കിയില്ല. ആരോഗ്യവകുപ്പ് കൊന്നതാണ് വേണുവിനെ. ഇവരെല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ് പി സി വിഷ്ണുനാഥ് പറഞ്ഞു.പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് മുതല്‍ തിരുവനന്തപുരത്ത് സത്യാഗ്രഹം ഇരിക്കുകയാണ്. അവര്‍ക്ക് കൊടുത്ത ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. റിപ്പോര്‍ട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പില്‍ നിന്ന് ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്ടറെ പോലും വേട്ടയാടി. വേണുവിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി പോയോ.നയാപൈസ ആരോഗ്യവകുപ്പ് കൊടുത്തോ. സര്‍ക്കാര്‍ നടപടി എടുക്കണം എന്ന് ഇനി പറയില്ല കാരണം സര്‍ക്കാരിനെതിരെ നടപടി എടുക്കാന്‍ ജനം ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എന്താണ് സംഭവിച്ചത് ഗുരുതരാവസ്ഥയിലായ ബിസ്മീറിനെ ആശുപത്രിയില്‍ എത്തിച്ചിട്ടും പ്രധാനവാതില്‍ ഗ്രില്‍ താക്കോല്‍ ഇട്ട് പൂട്ടിയിരിന്നു.

സൂപ്രണ്ട് പറഞ്ഞത് സുരക്ഷ നായ ശല്യമാണ് കാരണം എന്നായിരുന്നു അതിന് ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാല്‍ പോരെ, മരിച്ച ബിസ്മീറിന്റെ ഭാര്യയുമായി സംസാരിച്ചു. ഇതുവരെ ആരോഗ്യവകുപ്പിന്റെ ഒരു സംവിധാനവും അവരെ ബന്ധപ്പെട്ടില്ല. പിന്നെ എന്ത് റിപ്പോര്‍ട്ട് ആണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത് പി സി വിഷ്ണുനാഥ് നിയമസഭയില്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *