യുവതിയെ കൊന്നശേഷം ലൈംഗികമായി ഉപയോഗിച്ചു

കോഴിക്കോട്: എലത്തൂരില്‍ മരിക്കാമെന്ന പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതി മരിച്ച ശേഷം പ്രതി വൈശാഖന്‍ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
വര്‍ഷങ്ങളായി ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നും പൊലീസ് പറയുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തടമ്പാട്ടുതാഴം സ്വദേശിയായ വൈശാഖന്‍ ഇവരെ ലൈംഗിക ചൂഷണം ആരംഭിച്ചിരുന്നെന്നും സൂചനയുണ്ട്. ഇത് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തും. സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലെ ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനകത്ത് യുവതിയെ ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഉണ്ടായ ചില സംശയങ്ങളാണ് കൊലപാതകമാണന്ന് തെളിഞ്ഞത് .

ഏറെ കാലമായി വൈശാഖനും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് തന്നെ വിവാഹം കഴിക്കണമെന്നും യുവതി വൈശാഖിനോട് ആവശ്യപ്പെടാന്‍ തുടങ്ങി. . ഇതോടെ ഭാര്യയും കുടുംബവും ഈ ബന്ധം അറിയുമെന്ന ഘട്ടത്തില്‍ വൈശാഖന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ശനിയാഴ്ച യുവതിയെ ജോലി സ്ഥലത്തുനിന്നും വൈശാഖന്‍ വിളിച്ചുവരുത്തി. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈശാഖന്റെ സ്ഥാപനത്തിലെത്തിച്ചു. ഒരുമിച്ച് തൂങ്ങി മരിക്കാനായി കയറില്‍ കുരുക്കിട്ടു. കുരുക്ക് യുവതി കഴുത്തിലിട്ടതോടെ വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റി. യുവതി കയറില്‍ കുരുങ്ങി മരിക്കുകയും ചെയ്തു.





