അസാമന്യ ലുക്കില്‍ രജീഷ മസ്തിഷ്‌ക മരണത്തിലൂടെ……………….

അസാമന്യ ലുക്കില്‍ രജീഷ മസ്തിഷ്‌ക മരണത്തിലൂടെ
കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘മസ്തിഷ്‌ക മരണം’ റിലീസിനൊരുങ്ങവെ, ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിക്കുന്നു. മലയാളത്തില്‍ അപൂര്‍വ്വമായ സൈബര്‍പങ്ക് ഴോണറില്‍ ഒരുങ്ങുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

എന്നാല്‍ ഗാനം വൈറലായതോടെ, ‘ഐറ്റം ഡാന്‍സ്’ ചെയ്യില്ല എന്ന നടി രജിഷ വിജയന്റെ മുന്‍ നിലപാടും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതുവരെ കാണാത്ത അതീവ ബോള്‍ഡ് ലുക്കിലാണ് താരം ഈ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയിലെ രജിഷയുടെ മേക്കോവറും നൃത്തവും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

വര്‍ഷങ്ങങ്ങള്‍ക്ക് മുന്‍പ് രജിഷ ഒരു അഭിമുഖത്തിലായിരുന്നു ‘ഐറ്റം ഡാന്‍സ്’ ചെയ്യില്ല എന്ന് പറഞ്ഞത്. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രജിഷ വിജയന്‍. ഒരു സമയത്ത് പറഞ്ഞ കാര്യം പിന്നീട് പറയുമ്പോള്‍ ആളുകള്‍ക്ക് സംശയം തോന്നുമെന്നും, കൃഷാന്ത് തന്നെ ഇത് ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്തുവെന്നും, അങ്ങനെ ചെയ്യാനുള്ള കാരണം മസ്തിഷ്‌ക മരണം കണ്ടാല്‍ പ്രേക്ഷകര്‍ക്ക് മനസിലാവുമെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

‘ആളുകളെ ഞാന്‍ കുറ്റം പറയില്ല, ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോള്‍ അവര്‍ക്ക് സംശയം തോന്നും. സ്വാഭാവികമാണത്. മനുഷ്യര്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകന്‍ കൃഷാന്ത് എന്നെ ഇത് ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മസ്തിഷ്‌ക മരണം കണ്ടാല്‍ മനസിലാകും. ഞാന്‍ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ട്.’ രജിഷ വിജയന്‍ പറയുന്നു. ദി ഫോര്‍ത്ത് വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിഷ ഇങ്ങനെ പറഞ്ഞത് .


