കൊറഗജ്ജയിലൂടെ കബീര്‍ബേദി വീണ്ടും വരുന്നു………………

കൊറഗജ്ജയിലൂടെ കബീര്‍ബേദി വീണ്ടും വരുന്നു………………
ബോളിവുഡ് താരം കബീര്‍ ബേദി 'അനാര്‍ക്കലി' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലയ്ക്ക. മലയാളികള്‍ക്ക് സുപരിചിതനായ ബോളിവുഡ് താരം കബീര്‍ ബേദി വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ സംവിധാനം ചെയ്യുന്ന 'കൊറഗജ്ജ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. കൊറഗജ്ജ ദൈവത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും. പ്രസ്സ് മീറ്റില്‍ സംവിധായകന്‍ സുധീര്‍ അട്ടാവര്‍, കന്നട സിനിമയിലെ പ്രമുഖ നടി ഭവ്യ, നിര്‍മ്മാതാവ് ത്രിവിക്രം സഫല്യ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തെയും കേരളീയ ഭക്ഷണത്തെയും ഇവിടുത്തെ സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കബീര്‍ ബേദി പറഞ്ഞു. ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങളില്‍ ഏകദേശം 25 ശതമാനവും മലയാള സിനിമകളാണെന്നത് മലയാള സിനിമയോടുള്ള തന്റെ പ്രത്യേക ആദരവിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്ര പശ്ചാത്തലമുള്ള ‘കൊറഗജ്ജ’ പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും കബീര്‍ ബേദി പങ്കുവെച്ചു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

‘കൊറഗജ്ജ’യുടെ ഓഡിയോ അവകാശങ്ങള്‍ വംസി മ്യൂസിക്കിനാണ്. ത്രിവിക്രം സിനിമാസിന്റെ ബാനറില്‍ ത്രിവിക്രം സഫല്യ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും പങ്കാളിയാകുന്നു. കര്‍ണാടകയിലെ കറാവളി പ്രദേശത്തും തുളുനാട്ടിലും ആരാധിക്കപ്പെടുന്ന പ്രധാന ദൈവങ്ങളില്‍ ഒരാളായ കൊറഗജ്ജ ദൈവത്തിന്റെ അത്ഭുതകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിലെ മുത്തപ്പന്‍ ദൈവാരാധനയുമായി ഈ കഥക്ക് സാമ്യമുണ്ടെന്നും, ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കഥയുടെ പശ്ചാത്തലമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ ആറു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ആകെ 31 ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.
'കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍' എന്ന ചിത്രത്തിലൂടെ ഡോക്ടര്‍ അമ്പിളി എന്ന കഥാപാത്രമായി മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷത്തിലാണ് എത്തുന്നത്. കന്നട സിനിമയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ്-ബോളിവുഡ് ചിത്രങ്ങളിലെ പ്രശസ്ത കൊറിയോഗ്രാഫറും ബോള്‍ഡ് ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ 'വിധേയന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച നവീന്‍ ഡി. പട്ടേല്‍, പ്രശസ്ത നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാള സിനിമയിലെ നിരവധി സാങ്കേതിക വിദഗ്ധര്‍ അണിനിരക്കുന്നുവെന്നതും 'കൊറഗജ്ജ'യുടെ മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം മനോജ് പിള്ള നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ജിത്ത് ജോഷും വിദ്യാധര്‍ ഷെട്ടിയും, സൗണ്ട് ഡിസൈന്‍ ബിബിന്‍ ദേവും, വിഎഫ്എക്‌സ് ലെവന്‍ കുശനും, കളറിസ്റ്റ് ലിജു പ്രഭാകറും, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥുമാണ്.



