ആദ്യം റോസ്ലിന്‍ വരും, പിന്നാലെ ദൃശ്യം 3

ആദ്യം റോസ്ലിന്‍ വരും പിന്നാലെ ദൃശ്യം 3
മെഗാഹിറ്റ് പരമ്പരസിനിമ ദൃശ്യം 3 തയ്യാര്‍ ഏപ്രില്‍ 2 ന് റീലിസ്
മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകളില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലര്‍ സീരീസിലെ റാണിയെന്ന കഥാപാത്രത്തിലൂടെ മീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. 2021-ല്‍ ഒടിടി റിലീസായെത്തിയ ‘ദൃശ്യം 2’-ലും മീന തന്റെ പ്രകടനം ആവര്‍ത്തിച്ചിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ദൃശ്യം 3’-ന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രില്‍ 2-ന് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ ഇതിനേക്കാള്‍ ആരാധകരെ അമ്പരപ്പിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്; ദൃശ്യം 3-ന് മുന്‍പായി ജീത്തു ജോസഫ്-മീന കൂട്ടുകെട്ടില്‍ മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ജോര്‍ജുകുട്ടിയുടെയും റാണിയുടെയും തുടര്‍ച്ചയല്ലാത്ത, തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായിരിക്കും ഈ ചിത്രമെന്നാണ് അറിയുന്നത്.

എന്നാല്‍ അതൊരു സിനിമയല്ല, സിരീസ് ആണെന്ന് മാത്രം. സംവിധാനവും ജീത്തു ജോസഫ് അല്ല. പക്ഷേ ഷോ റണ്ണര്‍ അദ്ദേഹമാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുന്ന റോസ്‌ലിന്‍ എന്ന സിരീസ് ആണ് അത്. സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്യ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവര്‍ക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ
റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ സിരീസ് എത്തിയേക്കുമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ നടത്തിയ സൗത്ത് അണ്‍ബൗണ്ട് പരിപാടിയില്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ച അഞ്ച് മലയാളം സിരീസുകളില്‍ രണ്ടാമത്തേതാണ് റോസ്‌ലിന്‍.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഫാര്‍മ നേരത്തെ എത്തിയിരുന്നു. കേരള ക്രൈം ഫയല്‍സ് സീസണ്‍ 3, റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസണ്‍ 2, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് ജിയോ ഹോട്ട്സ്റ്റാറിന്റേതായി വരാനിരിക്കുന്ന മറ്റ് സീരിസുകള്‍.


