February 4, 2026

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ആ ജീവനാന്ത പെൻഷൻ നൽകുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.

  • January 27, 2026
  • 1 min read

രണ്ടു വർഷം ജോലി ചെയ്താൽ കേരളത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ആ ജീവനാന്ത പെൻഷൻ നൽകുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. രണ്ടു വർഷത്തേക്ക് നിയമനം നൽകി ജീവിതകാലം മുഴവൻ പെൻഷൻ നൽകുന്ന ഏക സംസ്ഥനം കേരളമാണെന്നും കോടതി രോഷംകൊണ്ടു. ഡീസൽ മൊ ആമായി വാങ്ങുന്നതിനാൽ വിപണി വിലയേക്കാൾ കൂടുതൽ പണം കൊടുക്കേണ്ടി വരുന്നതിൽ കേന്ദ്രത്തിൽനിന്ന് ഇളവ് ആവശ്യപെട്ട് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹാജി തള്ളിയാണ് ജസ്റ്റിസുമാരായ അണിദുൽ നസീറും കണ്ട മുരാരിയും അടങ്ങുന്ന ബെഞ്ച് പെൻഷനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ഇത്തരം പെൻഷൻ രീതി നിലവിലുള്ള സാഹചര്യത്തിൽ ഡീസൽ വാങ്ങുമ്പോൾ എന്തുകൊണ്ട് കൂടുതൽ പണം കൊടുത്തു കൂടാ എന്നും ബെഞ്ച് ചോദിച്ചു കെ.എസ്.ആർ.ടി.സി പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് വിപണി വിലയെക്കാൾ ലിറ്ററിന് എഴു രൂപ വരെ കേന്ദ്രം കൂടുതൽ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും വില നിർണയിക്കാൻ മുൻ സുപ്രിംകോടതി ജഡ്ഡി അധ്യക്ഷനായ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നും കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത് മുതിർന്ന അഭിഭാഷകൻ അഡ്വ വി. ഗിരി കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഇക്കാര്യം ബോധിപ്പിച്ചപ്പോൾ, ഹരജിയുമായി എന്തിനാണിവിടെ വന്നതെന്ന് ജസ്റ്റി സ് അബ്‌ദുൽ നസീർ ചോദിച്ചു. ‘ഇതു കേരളമല്ലല്ലോ എന്ന് പറ ഞ്ഞ ജസ്റ്റിസ് നസീർ, വിഷയം ഹൈകോടതി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. അവർക്കിത് കൈകാര്യം ചെയ്യാൻ അറിയാമെന്ന് പറഞ്ഞ അദ്ദേഹം കേസ് ഫയൽ ചെയ്യാനും അ നുമതി നൽകി. ‘ഇന്നത്തെ ഇന്ത്യൻ എക്സ് പ്രസ് (പെൻഷൻ വാർത്ത വന്ന പത്രം) വായിച്ചുവെന്ന് നിങ്ങളുടെ സർക്കാറിനോട് പറഞ്ഞക്കൂ രണ്ടു വർഷത്തെ സേവനത്തിന് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കാമെങ്കിൽ ഇതിനും (ഡീസലിന് അധിക വിലകൊടുക്കാനും) എന്തുകൊണ്ട് കഴിയുന്നില്ല എന്നായിരുന്നു ജസ്റ്റിസ് നസിറിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *