February 5, 2026

കാർ മരത്തിലിടിച്ചു മലയാളി അധ്യാപിക മരിച്ചു

  • January 27, 2026
  • 0 min read

യാത്ര അവസാനിച്ചത് മരണത്തിൽ. ഗുജറാത്തിൽ കാർ മരത്തിലിടിച്ചു മലയാളി അധ്യാപികക്ക് ദാരുണാന്ത്യം, ഭർത്താവിനും മകനും ഗുരുതര പരിക്ക്.ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് ആണ് മരിച്ചത് 41 വയസ്സായിരുന്നു പ്രായം. നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്കാരം നടക്കും. നാസിക്കിലെ സ്വകാര്യ നഴ്സിങ് കോളേജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിൻസി.

Leave a Reply

Your email address will not be published. Required fields are marked *