February 5, 2026

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും

  • January 27, 2026
  • 0 min read


രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി ഇന്ന് പരി​ഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും, ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം. ജാമ്യവ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ കോടതി രാഹുൽ ഈശ്വറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ 16 ദിവസത്തെ ജയിൽ വാസം അനുഭവിച്ചിരുന്നു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് സൈബർ പൊലീസ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *