February 5, 2026

പ്രകമ്പനം വരുന്നു

  • January 26, 2026
  • 1 min read

വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍-കോമഡി ജോണറിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ഗണപതി, സാഗര്‍ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ഹോസ്റ്റലിനുള്ളില്‍ നടക്കുന്ന രസകരവും എന്നാല്‍ ഉദ്വേഗജനകവുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.  ശീതള്‍ ജോസഫാണ് ചിത്രത്തിലെ നായിക.വിജേഷ് പാണത്തൂരും ശ്രീഹരി വടക്കനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് കെ.എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍ എന്നിവരാണ് നിര്‍മ്മാതാക്കള് നവരസ ഫിലിംസും പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഹൊറര്‍ മൂഡിലുള്ള ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം ഹോസ്റ്റല്‍ ജീവിതത്തിലെ തമാശകളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ജനുവരി 30-ന് ‘പ്രകമ്പനം’ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *