February 5, 2026

വദ്യപരിശോധന നടത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ചയാള്‍, കസ്റ്റഡിയിലിരിക്കേ മരിച്ചു

  • January 25, 2026
  • 0 min read

നാട്ടുകാര്‍ പിടിച്ചെലേപ്പിച്ചയാള്‍ തൃക്കാക്കര പോലീസ് കസ്റ്റഡിയിലിരിക്കേ മരിച്ച സംഭവം വിവാദമാകുന്നു. ദിണ്ടിക്കല്‍ എവള്ളൂര്‍ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. തൃക്കാക്കര സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് തൃക്കാക്കര ഇന്‍സ്പെക്ടര്‍ എ.കെ. സുധീര്‍ പറഞ്ഞു. ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പത്തോടെ കാക്കനാട് ചെമ്പുമുക്ക് സെയ്ന്റ് മൈക്കിള്‍സ് പള്ളിക്കുസമീപത്ത് തോര്‍ത്തുമാത്രമുടുത്ത് ഇരുട്ടില്‍ സംശയസാഹചര്യത്തില്‍കണ്ട ബാബുരാജിനെ നാട്ടുകാര്‍ ചോദ്യംചെയ്തു. ഓടാന്‍ ശ്രമിച്ചതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറി. പോലീസ് കസ്റ്റഡിയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സെല്ലിനുള്ളില്‍ ഇയാള്‍ അപസ്മാരലക്ഷണം പ്രകടിപ്പിച്ചു. തുടര്‍ന്ന് തൃക്കാക്കര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബാബുരാജിനെ പോലീസിന് കൈമാറുമ്പോള്‍ ആള്‍ക്കൂട്ടം മര്‍ദിച്ചതിന്റെ ലക്ഷണങ്ങളൊന്നും ദേഹത്ത് കണ്ടില്ലെന്നും സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനുമുന്‍പ് വൈദ്യപരിശോധന നടത്തിയിരുന്നതായും പോലീസ് വിശദീകരിക്കുന്നു. അതേസമയം ആശുപത്രില്‍ എത്തിക്കും മുന്‍പുതന്നെ ബാബുരാജ് മരിച്ചിരുന്നുവെന്ന് സഹകരണാശുപത്രി അധികൃതര്‍ പറഞ്ഞു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *